വേങ്ങരയിൽ പി കെ അസ്‌ലു, നന്നമ്പ്രയിൽ ശരീഫ് കുറ്റൂർമുസ്ലിംലീഗിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
യുവാക്കളും മുതിര്‍ന്നവരും പരിചയ സമ്പന്നരും പുതുമുഖങ്ങളും ഉള്‍പ്പെടെയുള്ളവരാണ് പട്ടികയില്‍ ഉള്ളത്. യുവജന, വിദ്യാർത്ഥി, വനിതാ നേതാക്കൾ പട്ടികയിൽ ഉണ്ട്. വേങ്ങര ഡിവിഷനിൽ പി കെ അസ്ലു ആണ് ലീഗ് സ്ഥാനാർഥി. പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹോദരൻ്റെ മകനായ ഇദ്ദേഹം ഊരകം ഗ്രാമപഞ്ചായത്ത്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. നന്നബ്രയിൽ യൂത്ത് ലീഗ് നേതാവും മുസ്ലിംലീഗ് പ്രഭാഷകനുമായ ശരീഫ് കുറ്റൂർ ആണ് മത്സരിക്കുക. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ആയിരുന്ന എപി ഉണ്ണികൃഷ്ണന്റെ മകളെയും മത്സരിപ്പിക്കുന്നുണ്ട്. പുളിക്കൽ ഡിവിഷനിൽ നിന്നാണ് സജിനി ഉണ്ണി ജനവിധി തേടുക. 

ഡിവിഷനുകളും സ്ഥാനാർത്ഥികളും

ചങ്ങരംകുളം- അഷ്ഹര്‍ പെരുമുക്ക്.
അരീക്കോട്- പി.എ.ജബ്ബാര്‍ ഹാജി,
പൊന്‍മുണ്ടം- ബഷീര്‍ രണ്ടത്താണി
പുത്തനത്താണി- വെട്ടം ആലിക്കോയ,
വെളിമുക്ക്- ഹനീഫ മൂന്നിയൂര്‍
എടവണ്ണ- കെ.ടി.അഷ്‌റഫ്
വേങ്ങര- പി.കെ.അസ്ലു,
ഒതുക്കുങ്ങല്‍- കെ.വി.മുഹമ്മദലി,
തൃക്കലങ്ങോട്- പി.എച്ച്.ഷമീം,
നന്നമ്പ്ര- ശരീഫ് കുറ്റൂര്‍
കുരവാരക്കുണ്ട്- മുസ്തഫ അബ്ദുല്‍ ലത്തീഫ്
മൂത്തേടം- റൈഹാനത്ത് കുറുമാടന്‍
ഏലംകുളം- സാജിത സലാം,
ആനക്കയം- ഷാഹിന നിയാസി,
മക്കരപ്പറമ്പ്- കെ.പി.അസ്മാബി
കൊളത്തൂര്‍- ഫൗസിയ ഉസ്മാന്‍,
കാടാമ്പുഴ- ഡോ.കെ.പി.വഹീദ,
കുറ്റിപ്പുറം- വസീമ വേളേരി,
തിരുന്നാവായ- എന്‍.പി.ശരീഫാബി.
പുളിക്കല്‍- സജിനി ഉണ്ണി
പൂക്കോട്ടൂര്‍- പി.എച്ച്.ആയിഷാബാനു,
ചേറൂര്‍- യാസ്മിന്‍ അരിമ്പ്ര,
താനാളൂര്‍- അഡ്വ. എ.പി.സ്മിജി
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}