പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്‌കൂൾ സംസ്ഥാന ജേതാക്കളെ ആദരിച്ചു

പറപ്പൂർ: സംസ്ഥാന സ്കൂൾ മേളകളിൽ ജേതാക്കളായ പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകളെ ആദരിച്ചു. പ്രതിഭാദരം ചടങ്ങ് എ.എം.വി.ഐ കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ ടി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ചൈൽഡ് വെൽഫയർ ഓഫീസറായി ചുമതലയേറ്റ മുൻ എച്ച് എം എ മമ്മു മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ടി.ഇ മരക്കാരുട്ടി ഹാജി, പ്രിൻസിപ്പാൾ സി. അബ്ദുൽ അസീസ്, പ്രധാനാധ്യാപകൻ പി.മുഹമ്മദ് അഷ്റഫ്, ഇ.കെ സുബൈർ മാസ്റ്റർ, ടി.പി മൊയ്തീൻ കുട്ടി, ഹുസൈൻ, പി.ടി ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}