വേങ്ങര: വേങ്ങര സി. എച്. സി ബഹുനില കെട്ടിടത്തിലേക്ക് നിർമ്മിച്ച ഇന്റർ ലോക്ക് ചെയ്ത പാത പൊളിഞ്ഞു. രണ്ട് വർഷം മുമ്പ് പാകിയ സിമന്റ് കട്ടകൾ പലതും പൊട്ടിയും അടർന്നു മാറിയുമാണ് റോഡ് തകരാറായത്. ഗുണ നിലവാരം കുറഞ്ഞ കട്ടകൾ ഉപയോഗിച്ചതോ, നിർമ്മാണത്തിലെ അപാകതയോ ആവാം റോഡ് നാശമാവാൻ കാരണമായതെന്നു നാട്ടുകാർക്ക് ആക്ഷേപമുണ്ട്. റോഡിനോട് ചാരി ഇക്കഴിഞ്ഞ ദിവസം ആശുപത്രിയുടെ വിവിധദ്ദേശ്യ കെട്ടിട സമുച്ചയം ആഘോഷമായി ഉദ്ഘാടനം ചെയ്തെങ്കിലും റോഡിലെ സിമന്റ് കട്ടകൾ മാറ്റി റോഡ് സഞ്ചാര യോഗ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെന്നു നാട്ടുകാർക്ക് പരാതിയുണ്ട്.
വേങ്ങര ആശുപത്രിയിലേക്കുള്ള ഇന്റർലോക്ക് ചെയ്ത പാത പൊളിഞ്ഞു
admin