വേങ്ങര സബ് ട്രഷറി കെട്ടിടം അപകടാവസ്ഥയിൽ: ജീവനക്കാർ ജീവനപ്പേടിയിൽ

വേങ്ങര : വേങ്ങര സബ് ട്രഷറി കെട്ടിടം അപകടാവസ്ഥയിൽ. ജീവനക്കാർ ഓഫീസിലിരിക്കുന്നത് ജീവനപ്പേടിയോടെയെന്ന് ആക്ഷേപം. കോണ്‍ഗ്രീറ്റ് മേല്‍ക്കൂര അടര്‍ന്ന് വീഴുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് ബീമിന് ഇരുമ്പ് പൈപ്പ് കൊണ്ട് താൾക്കാലിക തൂൺ നൽകിയാണ് ബലം കൊടുത്തിട്ടുള്ളത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ഇത് വരെയും പരിഗണിക്കപ്പെട്ടിട്ടില്ല. വേങ്ങര സർവീസ് റൂറൽ ബാങ്ക് നേരത്തെ പ്രവർത്തിച്ചിരുന്ന ബാങ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള പഴയ ഇരുനില കെട്ടിടത്തിലാണ് സബ് ട്രഷറി പ്രവർത്തിക്കുന്നത്. ബാങ്കിന്റെ പഴയ കെട്ടിടത്തിൽ എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് 7.2 ലക്ഷം രൂപ ചെലവഴിച്ചാണ് സബ്ട്രഷറിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. കാലപ്പഴക്കം കാരണം മുകളിലെ കോണ്‍ഗ്രീറ്റ് അടര്‍ന്നു വീഴാൻ തുടങ്ങിയ കെട്ടിടത്തിനു ഈ വർഷം എഞ്ചിനീയറുടെ ഫിറ്റ്‌നസും ലഭിച്ചിട്ടില്ല. കെട്ടിട ഉടമസ്ഥർ ഈ കെട്ടിടം പൊളിച്ച് ഇവിടെ വ്യാപാര സമുഛയം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണെന്നറിയുന്നു. സബ് ട്രഷറി ഈ കെട്ടിടത്തില്‍ നിന്ന് വേങ്ങര കച്ചേരിപ്പടിയില്‍ പുതുതായി നിര്‍മിക്കുമെന്ന് പറയുന്ന സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ ഇടം നല്‍കാമെന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോഴവിടെ ട്രഷറിക്ക് സ്ഥലമനുവദിക്കാൻ സാധ്യതയില്ലെന്നറിയുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്ന് സബ് ട്രഷറി മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന് പൊതുജനം ആവശ്യപ്പെടുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}