കോട്ടക്കൽ: വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഐ സി ഡി എസ് മലപ്പുറം റൂറൽ സൈക്കോ സോഷ്യൽ കൗൺസിലിങ് പദ്ധതി, ഗവ. രാജാസ് ഹയർ സെക്കന്ററി സ്കൂൾ ടീൻസ് ക്ലബ് എന്നിവ സംയുക്തമായ 'ഓൺലൈൻ ബാല ലൈംഗിക ചൂഷണം അപകടസാധ്യതയും പ്രതിരോധവും' എന്ന വിഷയത്തിലുള്ള സെമിനാർ അവതരണ മത്സരം നടത്തി. കെ വിജയകുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക പി ജെ ബബിത അധ്യക്ഷത വഹിച്ചു. വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുരേഷ് കണ്ടംകളത്തി മുഖ്യ പ്രഭാഷണം നടത്തി.
പ്രിൻസിപ്പാൾ പി അബ്ദുൽ മജീദ് , ഉപ പ്രധാനാധ്യാപിക കെ ബീന, സൈക്കോ സോഷ്യൽ കൗൺസിലർ സോജിയ കെ ഇമ്മാനുവൽ, സ്റ്റാഫ് സെക്രട്ടറി ടി വി സജിൽ കുമാർ , ടീൻസ് ക്ലബ് കോ-ഓർഡിനേറ്റർ പി ഷമീമ, സൈക്കോ സോഷ്യൽ കൗൺസിലർ ഇ ശാരിക എന്നിവർ പ്രസംഗിച്ചു.
സെമിനാർ അവതരണത്തിൽ ആഫിയ, ഫാത്തിമ നിദ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും ആയിഷത്ത് ഷറഫിയ, ഫാത്തിമ സന്ഹ കെ പി എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നേടി.