ആന്റിബയോട്ടിക് ഉപയോഗത്തിൽ കരുതൽ വേണം -ഡിഎംഒ

മലപ്പുറം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം ഇവയ്ക്കെതിരേ രോഗകാരികളായ സൂക്ഷ്മാണുക്കൾ പ്രതിരോധശേഷി ആർജിക്കാൻ കാരണമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി പറഞ്ഞു.
ആഗോള ആന്റി മൈക്രോബിയൽ െറസിസ്റ്റൻസ് അവബോധ വാരാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. അനാവശ്യമായി ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുക, ഇവയുടെ അമിതവും അനിയന്ത്രിതവുമായ ഉപയോഗം, ആന്റിബയോട്ടിക്കുകളുടെ കോഴ്സ് പൂർത്തിയാക്കാതിരിക്കുക, ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകളുടെ സ്വയം ഉപയോഗം തുടങ്ങിയവയെല്ലാം ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നും ഡിഎംഒ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}