കൊണ്ടോട്ടി: മികച്ച ഉർദു അധ്യാപകനുള്ള എം.ജി.പട്ടേൽ ദേശീയ അവാർഡ് ഏറ്റുവാങ്ങി കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയ കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി പി.പി.മുജീബ് റഹ്‌മാന് അസോസിയേഷൻ ഭാരവാഹികൾ സ്വീകരണം നൽകി.ഉർദു അധ്യാപനത്തോടൊപ്പം സാമൂഹിക സാംസ്കാരിക സേവന മേഖലകളിലെ സംഭാവനകൾ അടിസ്ഥാനമാക്കിയാണ് പ്രസ്തുത അവാർഡ്.1995 ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ് മുഹമ്മദ് ശഫീഅ ഗൗസ് സാഹിബ് പട്ടേലിനോടുള്ള ആദര സൂചകമായിട്ടാണ് മഹാരാഷ്ട്രയിലെ ജെയ്സിംഗ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശാൻദാർ സ്പോർട്ട് ആൻ്റ് എഡ്യുക്കേഷൻ അസോസിയേഷൻ അവാർഡ് നൽകി വരുന്നത്.സ്വീകരണ ചടങ്ങിൽ കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ മംഗലം സൻഫാരി,പി. അബ്ദു റഹ്മാൻ ഇണ്ണി,,അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സി. കുഞ്ഞാപ്പു,ഇ.കെ. അബ്ദുൽ മജീദ്, യു.പി. അബ്ദുൽ ഹമീദ്,ഉമർ കരുവാങ്കല്ല്, എരഞ്ഞിക്കൽ മാനുട്ടി,സി.സീദീഖ്, ഇബ്റാഹീം കമ്പത്ത്, മുസ്തഫ ഐക്കരപ്പടി, അവാർഡ് ജേതാവ് ഡോ.ഫൈസൽ മാവുള്ളടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
ദേശീയ ഉർദു അധ്യാപക അവാർഡ് ജേതാവ് മുജീബ് റഹ്മാൻ മാസ്റ്റർക്ക് ഹജ്ജ് വെൽഫെയർ അസോസിയേഷൻ സ്വീകരണം നൽകി
admin
Tags
Malappuram