എ ആർ നഗർ: ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് പൊതുജനങ്ങൾക്ക് പ്രമേഹത്തിനെ കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി.
പരിപാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഫൗസിയ ഉദ്ഘാടനം ചെയ്തു. ഡോ. ഹസ്നത്ത് മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ നന്ദിയും അറിയിച്ചു.