വി.സി. ബാലകൃഷ്ണപ്പണിക്കർ സ്മാരക വായനശാലയിൽ ശിശുദിനം ആഘോഷിച്ചു

വേങ്ങര: വി.സി. ബാലകൃഷ്ണപ്പണിക്കർ സ്മാരക വായനശാലയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. വേങ്ങര ഐ.സി.ഡി.എസ്, സി.ഡി.പി.ഒ. മൈമൂന കെ.ടി. ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.സോമനാഥൻ അധ്യക്ഷതവഹിച്ചു. 

കെ. ഗിരീഷ്കുമാർ ,യു സുലൈമാൻ, ബിന്ധ്യ .കെ, സുചിത്ര.കെ.എം എന്നിവർ സംസാരിച്ചു. ശിശുദിനം, പ്രമേഹദിനം എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ക്വിസ് സുനിൽകുമാർ മംഗലശ്ശേരി നയിച്ചു. ഹനിക അജേഷ് , ഇൻഷാ മറിയം, അനു ശ്രേയ വി.പി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ടി.പി. ശങ്കരൻ, സ്വാഗതവും അഭിലാഷ്.കെ. നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}