തിരൂരങ്ങാടി: നഗരസഭയിൽ മുസ്‍ലിംലീഗും കോൺഗ്രസും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ഇതോടെ യുഡിഎഫ് സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ആകെയുള്ള 40 സീറ്റുകളിൽ 26 സീറ്റിൽ മുസ്‍ലിംലീഗും 11 സീറ്റിൽ കോൺഗ്രസും മത്സരിക്കും.
നിലവിലെ നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, ഉപാധ്യക്ഷ കാലൊടി സുലൈഖ, അംഗങ്ങളായ സി.പി. ഇസ്മായീൽ, സോന രതീഷ്, ഇ.പി. ബാവ, മുനിസിപ്പൽ വനിതാലീഗ് ഭാരവാഹി സമീന മൂഴിക്കൽ തുടങ്ങിയവർക്ക് ഇത്തവണ സീറ്റ് നൽകിയിട്ടില്ല.
നിലവിൽ അംഗമായ ഇഖ്ബാൽ കല്ലുങ്ങൽ, മുൻ ഉപാധ്യക്ഷനും മുസ്‌ലിംലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറിയുമായ എം. അബ്ദുറഹ്‌മാൻകുട്ടി, നിയോജകമണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി യു.കെ. മുസ്തഫ, യൂത്ത് ലീഗ് മുൻ മുനിസിപ്പൽ പ്രസിഡന്റ് പി.കെ. ഹംസ, വൈസ് പ്രസിഡന്റ് തലാപ്പിൽ അയ്യൂബ് തുടങ്ങിയവർ മുസ്‌ലിംലീഗിന്റെ സ്ഥാനാർഥി പട്ടികയിലുണ്ട്.
തർക്കം തുടരുന്ന ഡിവിഷൻ 37-കരിപറമ്പ്, 18-ചുള്ളിപ്പാറ ഈസ്റ്റ് എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ മുസ്‌ലിംലീഗ് തീരുമാനിച്ചിട്ടില്ല. 16-മാട്ടിൽ, 19-ചുള്ളിപ്പാറ വെസ്റ്റ്, 26-താഴെച്ചിന എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസും പ്രഖ്യാപിച്ചിട്ടില്ല. യുഡിഎഫിനോട് ചേർന്നു മത്സരിക്കുന്ന വെൽഫെയർ പാർട്ടി ഡിവിഷൻ എട്ട്-ചെമ്മാട് നോർത്തിൽ വി.വി. ആയിശുമ്മുവിനെയാണ് സ്ഥാനാർഥിയാക്കിയത്.
മുസ്‌ലിംലീഗ് സ്ഥാനാർഥികൾ:
ഡിവിഷൻ ഒന്ന് -തൃക്കുളം പാലത്തിങ്ങൽ :സി.ടി. അബ്ദുള്ളക്കുട്ടി, രണ്ട്- പതിനാറുങ്ങൽ: പി.കെ. അസ്ലി, നാല്- കക്കുന്നത്ത് പാറ: ഷാഹിന തിരുനിലത്ത്, ആറ്-കരിപറമ്പ്: വി.വി. സുലൈമാൻ, ഏഴ്-മാനീപ്പാടം: എം.എൻ. മൊയ്തീൻ, പത്ത്-തിരൂരങ്ങാടി ഈസ്റ്റ്: ജമീല കുഴിയംതടത്തിൽ, 11-സൗദാബാദ്: കെ.ടി. ശാഹുൽ ഹമീദ്, 12-കക്കാട് ഈസ്റ്റ്: ഇഖ്ബാൽ കല്ലുങ്ങൽ, 13-കരുമ്പിൽ: കെ.വി. റിഫ, 14-വെന്നിയൂർ: എം.പി. ഹംസ, 17-കാച്ചടി: യു.കെ. മുസ്തഫ, 21-കരുമ്പിൽ കണ്ടലങ്ങാട്: കെ.എം. മുഹമ്മദ്, 22-കരുമ്പിൽ വെസ്റ്റ്: ടി.കെ. ഫൗസിയ, 24-കൊയിലിപ്പാടം: ആരിഫ വലിയാട്ട്, 25-മേലേചിന: സി.പി. ഹബീബ, 27-ചെരപ്പുറത്താഴം: സാജിത, 29-ചന്തപ്പടി: മുബീന മനരിക്കൽ, 31-സി.കെ. നഗർ: എം. അബ്ദുറഹ്‌മാൻകുട്ടി, 32-സി.കെ. നഗർ സൗത്ത്: അയ്യൂബ് തലാപ്പിൽ, 33-കുമ്പംകടവ്: സി.എം. സൽമ, 34-വെഞ്ചാലി: വഹീദ ചെമ്പ, 35-കിസാൻകേന്ദ്രം: എം.എൻ. റജുല ഷംസീർ, 39-ആണിത്തറ പതിനാറുങ്ങൽ: പി.കെ. ഹംസ, 40-പള്ളിപ്പടി: സയ്യിദ് ഷൗക്കത്തലി തങ്ങൾ.
കോൺഗ്രസ് സ്ഥാനാർഥികൾ
ഡിവിഷൻ മൂന്ന്-കാരയിൽ: എ.ടി. വത്സല, അഞ്ച്-പന്താരങ്ങാടി: സബിത ഏലാപറമ്പത്ത്, ഒൻപത്-മമ്പുറം: ഇബ്‌റാഹീംകുട്ടി ഞാറക്കാടൻ, 20-ചുള്ളിപ്പാറ നോർത്ത്: സി.പി. സുഹ്‌റാബി, 23-കക്കാട്: കെ.പി.സി. രാജീവ് ബാബു, 28-തിരൂരങ്ങാടി: റാഫി കാരാടൻ, 30-സി.കെ. നഗർ ഈസ്റ്റ്: എറമ്പൻ ഹസൻ, 36-പാങ്ങോട്ടുപാടം തൃക്കുളം: വി.വി. അബു.