നറുക്കെടുപ്പ് വിജയിയെ തിരഞ്ഞെടുത്തു

വേങ്ങര: ജനതാ ബസാർ വേങ്ങരയും റിസോസ്വാക്ക് ഫെസ്റ്റും സംയുക്തമായി 4 മാസക്കാലം നീണ്ട ഫെസ്റ്റിവലിൽ സ്കൂട്ടറിന് വേണ്ടിയുള്ള നറുക്കെടുപ്പ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.

സമ്മാനമായ ആക്ടിവ സ്ക്കൂട്ടറിന് എടയാട്ട് പറമ്പിലെ എ കെ നിഹ അർഹയായി പരിപാടിയിൽ പഞ്ചായത്ത് വൈ. പ്രസിഡന്റ് പൂച്യാപ്പു, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി ടി.കെ.കുഞ്ഞുട്ടി മററു പ്രമുഖരും പങ്കെടുത്തു.

ജനതാ സ്റ്റാഫിൻ്റെ കലാ പരിപാടികളും അരങ്ങേറി. ടി.ടി.നൂറുദ്ദീൻ സ്വാഗതവും P.A.നസീർ ബാബു നന്ദിയും പറഞ്ഞു. ബമ്പർ നറുക്കെടുപ്പ് ( മാരുതി ആൾട്ടോ കാർ) നവംബർ 29 ആം തീയതി കോട്ടക്കൽ വെച്ച് നടക്കുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}