വേങ്ങര: വർധിച്ചുവരുന്ന ലഹരിക്കും അരാജകത്വത്തിനുമെതിരേ യുവസമൂഹത്തിനിടയിൽ ബോധവത്കരണം ശക്തമാക്കണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ. ഫെബ്രുവരി നാലുമുതൽ എട്ടുവരെ കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ പ്രചാരണാർഥം എസ്‌കെഎസ്എസ്എഫ് വേങ്ങര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡന്റ് ശമീർ ഫൈസി കൂരിയാട് അധ്യക്ഷനായി. സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ, ആശിഖ് കുഴിപ്പുറം, സയ്യിദ് മുഈനുദ്ദീൻ ജിഫ്രി തങ്ങൾ, ഒ.കെ.എം. കുട്ടി ഉമരി, ബാപ്പു മുസ്‌ലിയാർ കച്ചേരിപ്പടി, കാപ്പിൽ ഹംസ ഹാജി, വി. ശമീറുദ്ദീൻ ദാരിമി ചേറൂർ, ബഷീർ നിസാമി മുട്ടുമ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.