തിരൂരങ്ങാടി: ഇന്റഗ്രേറ്റഡ് പ്രൊഫഷണൽസ് ഫോറം (ഐ പി എഫ്) മലപ്പുറം ജില്ലാ വെസ്റ്റ് റീജിയൻ സംഘടിപ്പിച്ച അത് ലസ്ക 2025 സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങളിൽ തിരുരങ്ങാടി ചാപ്റ്റർ ജേതാക്കളായി.
പുത്തനത്താണി, യൂണിവേഴ്സിറ്റി ചാപ്റ്ററുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തലപ്പാറയിലെ കെ എൽ 10 എം ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ. ജില്ലയിലെ 10 ചാപ്റ്ററുകൾ നിന്നായുള്ള മുന്നൂറോളം പ്രൊഫഷണലുകൾ പങ്കെടുത്തു.
ട്രാക്ക് റേസുകൾ, റിലേ, ക്രോസ് കൺട്രി, മിനി മാരത്തോൺ, ത്രോ ഇനങ്ങൾ, ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, മാർച്ച് പാസ്റ്റ് തുടങ്ങിയ മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി നടന്നു.
ആരോഗ്യകരമായ ജീവിതശൈലി, കായികമനോഭാവം, സാമൂഹിക ഐക്യം, പ്രൊഫഷണൽ സൗഹൃദം എന്ന ലക്ഷ്യത്തോടെ ഒൺ ഫീൽഡ് ഒൺ ഡ്രൈവ് ഒൺ ഗോൾ എന്ന പ്രമേയത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
മാരത്തോൺ മൂന്നിയൂർ നിബ്രാസ് സ്കൂൾ ഗ്രൗണ്ടിൽ ഐ പി എഫ് ഇന്ത്യ ചെയർമാൻ ഡോ. നൂറുദ്ദീൻ റാസി ടി ഷർട്ട് ലോഞ്ച് നിർവഹിച്ചു. എം വി ഐ സൈദാലികുട്ടി പുത്തനത്താണി ഫ്ലാഗ് ഓഫ് ചെയ്തു. അഡ്വ. മമ്മൂക്കാർ മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിചു
ഫുട്ബാൾ മത്സരത്തിൻ്റെ ഫൈനലിൽ എതിരില്ലാതെ ഒരു ഗോളിന് തിരൂരങ്ങാടിയെ തോൽപ്പിച്ച് യൂണിവേഴ്സിറ്റി ചാപ്റ്റർ വിജയികളായി. യൂണിവേഴ്സിറ്റി ചാപ്റ്റർ മുഹമ്മദ് ആഷിക് ആണ് ബെസ്റ്റ് പ്ലയെർ ആയി തിരഞ്ഞെടുത്തത്.
ക്രിക്കറ്റ് മത്സരത്തിൽ വേങ്ങരയെ 6 വിക്കറ്റിന് തിരൂങ്ങാടി പരാജയപ്പെടുത്തി. മുഷ്‌ഫിഖ് മാൻ ഓഫ് ദി മാച്ചായി.
ബാഡ്മിന്റണിൽ തിരൂരങ്ങാടിയും റിലേ മത്സരത്തിൽ പുത്തനത്താണിയും വിജയികളായി. മത്സരത്തിൽ പുത്തനത്താണി ചാപ്റ്ററിലെ മുഹമ്മദ് അതിവേഗ ഓട്ടക്കാരനായി.
ഡോ. സുഹൈബ് തങ്ങൾ പതാക ഉയർത്തി. ഐ പി എഫ് മലപ്പുറം ജില്ലാ ചെയർമാൻ എഞ്ചിനീയർ അബ്ദു സത്താർ പ്രതിജ്ഞ ചൊല്ലിക്കൊടുതു. എൻ അബ്ദുള്ള മുസ്ലിയാർ ആരോഗ്യ സന്ദേശം നൽകി. ഇമ്രാൻ അബ്ദു ലത്തീഫ് അധ്യക്ഷത വഹിച്ചു. എം വി ഐ മുഹമ്മദ് ഷഫീഖ് സ്വാഗതവും ഡോ. മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മൂന്നിയൂർ, ഡോ. ഷാഹുൽ ഹമീദ്, ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുൽ ജലീൽ വി, സബാഹ് കുണ്ടുപുഴക്കൽ, ഡോ മുഹമ്മദ് മുസ്തഫ, മജീദ് അരിയല്ലൂർ, എം മുഹമ്മദ് സാദിഖ്, മൂന്നിയൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അൻവർ, മുനീർ പാഴൂർ, അറക്കൽ ബാവ, എം കെ മുഹമ്മദ് സഫ് വാൻ എന്നിവർ സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിച്ചു.