വോൾട്ടേജ് ക്ഷാമം ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ പരിധിയിലെ വാർഡ് ഒന്ന്  രണ്ട് പതിനാറുങ്ങൽ  വടക്കേ മമ്പുറം കാഞ്ഞിരത്തോടു നിവാസികളുടെ വർഷങ്ങളായുള്ള വോൾട്ടേജ് ക്ഷാമത്തിന് കാഞ്ഞിരത്തോടു ഭാഗത്തേക്ക് ത്രീ ഫേസ് കണക്ഷൻ അനുവദിച്ച് പരിഹാരം കാണണമെന്നാവിഷ്യപ്പെട്ടുകൊണ്ട്  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ഇബി തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ സബ് എഞ്ചിനീയർ ഷരീഫിൻ്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു  വർഷങ്ങളായി വോൾട്ടേജ് ക്ഷാമഅനുഭവിക്കുന്നതിനാൽ ഇലക്ട്രോണിക്സ്/ ഇലക്ട്രിക് ഉപകരണങ്ങൾ വോൾട്ടേജ് കൂടിയും കുറവും വരുന്നതിനാൽ കേടുവരുന്നത് പതിവായതിനാൽ കഴിഞ്ഞതവണത്തെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ പദ്ധതി കൊണ്ടുവരുമെന്ന് ഉറപ്പു നൽകിയിരുന്നുവെങ്കിലും പദ്ധതിക്കായി ഒരു പ്രവർത്തനവും നടത്താതെയാണ് അഞ്ചുവർഷം തള്ളിനീക്കിയതെന്ന് പരിപരിസരവാസികളും പരാതി പറയുന്നു പതിനാറുങ്ങൽ വടക്കേ മമ്പുറം റോഡിൽ ചുടല പറമ്പ് ഭാഗത്ത് ഒരു പുതിയ ട്രാൻസ്ഫോമർ   സ്ഥാപിക്കാനും  എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകിയിട്ടുണ്ട് ആം ആദ്മി ഭാരവാഹികളായ തിരൂരങ്ങാടി മണ്ഡലം  ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്തിൻ്റെ പരാതിയെ തുടർന്നാണ് ഇലക്ട്രിക്കൽ ഡിവിഷൻ ഓവർസിയർ റഫീഖ് ധൃതി പദ്ധതിയിൽ ഉൾപ്പെടുത്തി  എസ്റ്റിമേറ്റ് തയ്യാറാക്കുകയും പ്രവർത്തികൾക്കായി ഉന്നത സമിതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്യുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}