ഒതുക്കുങ്ങൽ: കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ "മനുഷ്യർക്കൊപ്പം " എന്ന പ്രമേയത്തിൽ ജനു: ഒന്ന് മുതൽ പതിനാറുവരെ നടക്കുന്ന കേരളയാത്രയുടെ പ്രചരണ ഭാഗമായി എസ് വൈ എസ് ഒതുക്കുങ്ങൽ സർക്കിൾ കമ്മറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു.
തോട്ടക്കോട് മഖാമിൽ നിന്ന് കേരള മുസ് ലിം ജമാഅത്ത് സർക്കിൾ പ്രസിഡണ്ട് ഹംസക്കുട്ടി അ ഹ്സനി ഫ്ലാഗ് ഓഫ് ചെയ്തു സർക്കിൾപരിധികളിലെ മുഴുവൻ യൂണിറ്റുകളിലും പര്യടനം പൂർത്തിയാക്കി ഒതുക്കുങ്ങൽ ടൗണിൽ സമാപിച്ചു.
സയ്യിദ് ഹസൻ ശാത്വിരി തോട്ടക്കോട് മുഹിയുദ്ദീൻ സഖാഫി റാഷിദ് എം കെ അബ്ദുൽ മജീദ് പി നേതൃത്വം നൽകി. സ്വീകരണ കേന്ദ്രങ്ങളിൽ അബ്ദുസമദ് അഹ്സനി ഷാഹുൽഹമീദ് ഫാളിലി പ്രഭാഷണം നടത്തി.