ചേറൂർ: ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി.എം.യു.പി സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെയും ജെ ആർ സി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ തയ്യാറാക്കിയ ടോയ് ബോക്സിൽ കുട്ടികൾ നിക്ഷേപിച്ച ടോയ്‌സുമായി ഡിസംബർ 8 തിങ്കളാഴ്ച്ച സ്‌കൂളിന് സമീപമുള്ള അങ്കണവാടികളിലേക്ക് യാത്ര നടത്തി.
കഴുകഞ്ചിന, കോവിലപ്പാറ, കാപ്പിൽ കോളനി, ചേറൂർ ചന്ദ്രോത്ത് പറമ്പ് എന്നീ അങ്കണ വാടികളിലേക്കാണ് യാത്രനടത്തിയത്. ഓരോ അങ്കണവാടികളിലേക്കും
പ്രത്യേകം തയ്യാറാക്കിയ ടോയ് ബോക്സ് നൽകിയും ക്ലബ് അംഗങ്ങൾ പരിപാടികൾ അവതരിപ്പിച്ചും കുട്ടികളെ സന്തോഷിപ്പിച്ചു.
നല്ല പാഠം കോർഡിനേറ്റർ വിജേഷ്. സി ,ഹെഡ്മാസ്റ്റർ രവിചന്ദ്രൻ മാസ്‌റ്റർ ,JRC കോർഡിനേറ്റർ ഷറഫുദ്ധീൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. അധ്യാപകരായ ഷാഫി, ശ്രീജിത്ത്, പ്രത്യുഷ, ബീന, റാഷിദ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.