എസ് വൈ എസ് വേങ്ങര സോണ്‍ നൈറ്റ് വാക്ക്

വേങ്ങര: കേരള യാത്രയുടെ പ്രചരണഭാഗമായി എസ് വൈ എസ് വേങ്ങര സോണിന്റെ നേതൃത്വത്തില്‍ നൈറ്റ് വാക്ക് സംഘടിപ്പിച്ചു. വേങ്ങര അല്‍ ഇഹ്സാനില്‍ നിന്ന് ടൗണിലേക്ക് നടന്ന മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

കേരള മുസ് ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എ അലിയാര്‍ ഹാജി ഫ്ളാഗ് ഓഫ് ചെയ്തു. ഇബ്റാഹിം ബാഖവി ഊരകം, കെ ഹസന്‍ സഖാഫി, കെ എ റശീദ്, കെ പി യൂസുഫ് സഖാഫി, സയ്യിദ് അലവി അല്‍ ബുഖാരി, ജലീല്‍ കല്ലേങ്ങല്‍പടി, പി ശംസുദ്ദീന്‍, മജീദ് ചാലില്‍കുണ്ട് നേതൃത്വം നല്‍കി. വേങ്ങര ടൗണില്‍ നടന്ന സമാപന സംഗമത്തില്‍ പി കെ അബ്ദുല്ല സഖാഫി പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}