വേങ്ങര ബ്ലോക്കിൽ ഉയരുമോ ഇത്തവണയെങ്കിലും പ്രതിപക്ഷശബ്ദം ?

വേങ്ങര: കാലങ്ങളായി എതിരില്ലാതെ യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക്പഞ്ചായത്താണ് വേങ്ങര. അതിലാകട്ടെ കഴിഞ്ഞ അഞ്ചുവർഷം ഇടതുപക്ഷത്തിന് ഒരു പ്രതിഷേധത്തിനുപോലും ഇടനൽകാതെ സാരഥിയായി മുന്നോട്ടുനയിച്ചത് അധ്യാപികയായ മണ്ണിൽ ബെൻസീറയും.

വേങ്ങര, ഊരകം, പറപ്പൂർ, കണ്ണമംഗലം, എആർ നഗർ, തെന്നല, എടരിക്കോട് എന്നീ ഏഴ് ഗ്രാമപ്പഞ്ചായത്തുകളാണ് വേങ്ങര ബ്ലോക്കിന് കീഴിൽ വരുന്നത്.

ഏഴിലും യുഡിഎഫ് ഭരണസമിതിയാണ്‌ നിലവിലുണ്ടായിരുന്നത്. പ്രധാന രാഷ്ട്രീയപാർട്ടികളെല്ലാം സ്വന്തം ചിഹ്നത്തിൽ മത്സരരംഗത്തുണ്ട്.

സ്ഥാനാർഥികൾ: 1. പുകയൂർ: എം. നന്ദിനി ടീച്ചർ (സിപിഎം), ബീന (ബിജെപി), സഫൂറ (യുഡിഎഫ്). 2. കക്കാടംപുറം: സരസ്വതി (ബിജെപി), സരോജിനി (സിപിഎം), സുലൈഖ മജീദ് (കോൺഗ്രസ്). 3. തോട്ടശ്ശേരിയറ: പി. റാഷിദ (സ്വതന്ത്ര), സരസു (ബിജെപി), സാജിദ പുളിക്കൽ (എസ്ഡിപിഐ), ഹസീന (കോൺഗ്രസ്). 4. അച്ചനമ്പലം: ഖദീജ (മുസ്‌ലിംലീഗ്), ലക്ഷ്മി (സിപിഎം), സുനിത (ബിജെപി). 5. ചേറൂർ: ദേവദാസൻ (മുസ്‌ലിംലീഗ്), മണികണ്ഠൻ (സ്വതന്ത്രൻ), രവി (ബിജെപി), എ. ശ്രീധരൻ (സിപിഎം). 6. കുറ്റാളൂർ: മധുസൂദനൻ (ബിജെപി), ഷിനോജ് (സിപിഎം), സയ്യിദ് അബ്ദുള്ള മൻസൂർ (മൻസൂർ തങ്ങൾ, മുസ്‌ലിംലീഗ്). 7. കാരാത്തോട്: പാണ്ടിക്കടവത്ത് അബുതാഹിർ (മുസ്‌ലിംലീഗ്), എ.പി. ഉണ്ണി (ബിജെപി), മജീദ് (സിപിഎം). 8. എടയാട്ടുപറമ്പ്: കൃഷ്ണകുമാർ (ബിജെപി), സുബൈർ (സ്വതന്ത്രൻ), സുബൈർ മാസ്റ്റർ (മുസ്‌ലിംലീഗ്), എ.പി. ഹമീദ് (സിപിഎം). 9. പാലാണി: കവിത (ബിജെപി), സി. ബാനുഷ (സിപിഎം), ഷംലത്ത് കവറൊടി (കോൺഗ്രസ്).

10. പറപ്പൂർ: അലീന മെഹ്ജബൻ (അലീന മുടവങ്ങാടൻ, സിപിഎം), റസിയ (മുസ്‌ലിംലീഗ്), സുന്ദരി (ബിജെപി). 11. എടരിക്കോട്: താലിബ്‌ മനാഫ് (താലിബ്‌ മങ്ങാടൻ, സ്വതന്ത്രൻ), ശിഹാബ് പൂവഞ്ചേരി (എസ്ഡിപിഐ), ഷൺമുഖൻ (ബിജെപി), വി.ടി. സുബൈർ തങ്ങൾ (മുസ്‌ലിംലീഗ്), കെ.കെ. ഹക്കീം മാരാത്ത് (സിപിഎം). 12. പുതുപ്പറമ്പ്: അബ്ദുൽറസാഖ് പാടഞ്ചേരി (മുസ്‌ലിംലീഗ്), ജലീൽ പൂക്കയിൽ, മുഹമ്മദ് യാസിർ മാഷ് (വെൽഫെയർ പാർട്ടി), സുരേഷ്‌ബാബു (ബിജെപി). 13. വാളക്കുളം: അബ്ദുൽനാസർ (കോൺഗ്രസ്), അബ്ബാസ് (സിപിഎം), സുബ്രഹ്മണ്യൻ (ബിജെപി). 14. തെന്നല: അബ്ദുസലാഹ് (പി.ടി. സലാഹു, മുസ്‌ലിംലീഗ്), അബ്ദുൽകരീം (സ്വതന്ത്രൻ), മനോജ്‌കുമാർ (ബിജെപി), എൻ.കെ. മുഹമ്മദ് നിഷാദ് (സ്വതന്ത്രൻ).

15. കച്ചേരിപ്പടി: അബ്ദുൽമജീദ് (മുസ്‌ലിംലീഗ്), ഇസ്‌മായിൽ (സ്വതന്ത്രൻ), സിഹാബുദ്ദീൻ (ആർജെഡി), സുധീഷ് (ബിജെപി). 16. വേങ്ങര: ഷഹർബാൻ എ.കെ. നാസർ (മുസ്‌ലിംലീഗ്), ഷീല ടീച്ചർ (സിപിഎം).

17. കുറ്റൂർ: ഖമർ ബാനു ജലീൽ (സിപിഎം), ഷീജ (സ്വതന്ത്രൻ), ഷീജ ചന്ദ്രൻ നെച്ചിക്കാടൻ (കോൺഗ്രസ്). 18. വികെ പടി: സി.പി. ഗിരിജ (ബിജെപി), ജുസൈറ (മുസ്‌ലിംലീഗ്), ഷൈനി (സിപിഎം).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}