വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ പഞ്ചായത്തുകളിൽ കനത്ത പോളിങ്. മിക്കയിടങ്ങളിലും എഴുപത് ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. വോട്ടിങ്ങിന്റെ തുടക്കത്തിൽ വേങ്ങര പഞ്ചായത്ത് വാർഡ് രണ്ട്, 17, പറപ്പൂർ വാർഡ് ഒന്ന്, കണ്ണമംഗലം 18 എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രത്തിലെ തകരാർ കാരണം പോളിങ് വൈകി.
ഇവർക്ക് വോട്ടിങ്ങിനായി സമയം നീട്ടിനൽകി. വോട്ടിങ്ങിനിടെ വേങ്ങര രണ്ടാം വാർഡിലും എആർ നഗർ കൊളപ്പുറത്തും നേരിയ വാക്കുതർക്കവും സംഘർഷവുമുണ്ടായി.
രാവിലെ മുതൽ പോളിങ് സ്റ്റേഷനുകൾക്കുമുന്നിൽ സ്ത്രീകളുടെ നീണ്ട വരിയാണ് രൂപപ്പെട്ടത്.
ചിലയിടങ്ങളിൽ ഇത് വൈകുന്നേരം അഞ്ചുമണിയോടെയാണ് അവസാനിച്ചത്.