പാണക്കാട് ശാഖ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഖുർആൻ ഹദീസ് ലേണിംഗ് സ്കൂളിന്റെ ഉദ്ഘാടനം പാണക്കാട് വനിതാ ക്യാമ്പസ് കോൺഫറൻസ് ഹാളിൽ വച്ച് പണ്ഡിതനും ഖുർആൻ പരിഭാഷകനും ജാമിയ അൽ ഹിന്ദ് പ്രൊഫസറുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം നിർവഹിച്ചു.
പ്രസ്തുത പരിപാടിയിൽ
ജാമിയ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി ഉദ്ബോധന ക്ലാസ് നടത്തി. യോഗത്തിൽ സൈതലവി സ്വാഗതവും കുഞ്ഞുമുഹമ്മദ് ഹാജി
അധ്യക്ഷ പദവിയും അലങ്കരിച്ചു.
ശരീഫ് .എൻ, ബസ്മൽ എന്നിവർ ആശംസ നേർന്നു അലി പാണക്കാട് നന്ദിയും പറഞ്ഞു.