കൂരിയാട് ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി

കൂരിയാട്: തകർന്ന ദേശീയപാത പുനർനിർമ്മാണം കൂരിയാട്ട് പുരോഗമിക്കുന്നു. ഈ ഭാഗത്ത് നിർമ്മിക്കുന്ന 400 മീറ്റർ നീളമുള്ള വയഡക്ട് പാലത്തിൽ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി.

കൂരിയാട് അടിപ്പാതമുതൽ കൂരിയാട് പാടത്തിനു കുറുകെയുള്ള ആദ്യ പാലംവരെയാണ് വയഡക്ട് പാലത്തിന്റെ നിർമാണം. ഇതിനായുള്ള തൂണുകൾ നിർമിച്ചു. ഒരു ഭാഗത്തേക്കുള്ള മൂന്നുവരിപ്പാതയിൽ 13 തൂണുകളാണുള്ളത്. ഇതിൽ സഥാപിക്കാനായി 26 ഗർഡറുകൾ വേണം.

മറുഭാഗത്തേക്കും ഇതേപോലെ 13 തൂണുകളും അതിൽ 26 ഗർഡറുകളും സ്ഥാപിക്കണം. ഇതിനായുള്ള 52 ഗർഡറുകളുടെ നിർമാണം പൂർത്തിയായി.

ആദ്യഘട്ടത്തിൽ നിർമിച്ച ഗർഡറുകൾ സ്ഥാപിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്.

ഗർഡറുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പണി ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്നും മാർച്ച് അവസാനത്തോടെ പാത ഗതാതത്തിനു തുറന്നുകൊടുക്കാൻ കഴുയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ദേശീയപാത അധികൃതർ അറിയിച്ചു.

എന്നാൽ, വയഡക്ട് പാലം ഇത്രയും ദൂരം പോരെന്നും പാടത്തിനുകുറുകെ ദേശീയപാത കടന്നുപോകുന്ന ഭാഗത്ത് മുഴുവനായും വയഡക്ട് പാലം നിർമിക്കണമെന്നും നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും അന്തിമരൂപരേഖയിൽ പരിഗണിച്ചിട്ടില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}