വേങ്ങര ഡിവിഷനിൽ ബി ജെ പി യെയും എസ് ഡി പി ഐ യും പിന്നിലാക്കി മൂന്നാം സ്ഥാനം നേടി നൗഷാദ് ചോലക്കപ്പറമ്പിൽ

വേങ്ങര: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വേങ്ങര ഡിവിഷനിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി നൗഷാദ് ചോലക്കപ്പറമ്പിൽ യുഡിഫ്, എൽ ഡി എഫിനും ശേഷം ബി ജെ പി യെയും എസ് ഡി പി ഐ യെയും പിന്നിലാക്കി മൂന്നാം സ്ഥാനം നേടി. 3817 വോട്ട് നൗഷാദ് നേടിയപ്പോൾ ആയിരത്തോളം വോട്ട് വിത്യാസത്തിൽ എസ് ഡി പി ഐ അഞ്ചാം സ്ഥാനത്തും അഞ്ഞൂറോളം വോട്ട് വിത്യാസത്തിൽ ബി ജെ പി നാലാം സ്ഥാനത്തെക്കും തള്ളപ്പെട്ടു. ഒരു പോസ്റ്ററോ ബാനറൊ മറ്റു പ്രചരണസംവിധാനങ്ങളോ ഒന്നുമില്ലാതെ 'രാഷ്ട്രീയ സാക്ഷരത നേടുക' എന്ന മുദ്രാവാക്യം  ഉയർത്തി സോഷ്യൽ മീഡിയയിലൂടെ മാത്രമായിരുന്നു പ്രചരണം. നൗഷാദ് വലിയോറ മനാട്ടിപ്പറമ്പ് സ്വദേശിയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}