വേങ്ങര: വേങ്ങര ചേറൂർ റോഡിലുള്ള ദാറുസ്സലാം സലഫി മസ്ജിദിൽ അഹലു സുന്നയുടെ നേതാക്കൾ എന്ന വിഷയത്തിൽ തുടർ പഠന ക്ലാസ് ആരംഭിച്ചു. പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പണ്ഡിതനും ജാമിയ അൽ ഹിന്ദ് ഡയറക്ടറുമായ ഫൈസൽ മൗലവി ക്ലാസ് എടുത്തു.
സത്യം, നീതി, സുന്നത്ത് എന്നീ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ കാലത്തും തിന്മയുടെ സ്വാധീനങ്ങൾക്ക് എതിരായി നിലകൊണ്ട അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ പ്രഗൽഭരായ പണ്ഡിതന്മാരെ കുറിച്ചുള്ള ഒരു തുടർപഠന അവസരം വേങ്ങര മണ്ഡലം കമ്മറ്റിയാണ് ഒരുക്കിയത്.
എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച മഗ്രിബിന് ശേഷ മാണ് ക്ലാസ് നടക്കുക. കഴിഞ്ഞ ക്ലാസുകൾ ലഭിക്കാൻ wisdom vengara tv ചാനൽ സർ സബ്സ്ക്രൈബ് ചെയ്യൂക.