വേങ്ങരയിൽ മുഖം മറച്ചമുസ്ലിം വനിതാ സ്ഥാനാർത്ഥിയുടെ പോസ്റ്റർ യൂത്ത്ലീഗ് സെക്രട്ടറി എ കെ നാസർ പോലീസിൽ പരാതി നൽകി

വേങ്ങര വാർഡ് 12-ലെ UDF സ്ഥാനാർത്ഥി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ മുഖം പൂർണ്ണമായും മറച്ച പർദ്ദ ധരിച്ച ഒരു സ്ത്രീയുടെ പോസ്റ്റർ വൈറലായി പ്രചരിക്കുന്നുണ്ട്. ഇത് തെറ്റായ വാർത്തയാണെന്നും ഇത് പ്രചരിപ്പിക്കുന്നത് ഉത്തരേന്ത്യയിലടക്കം ഒരു പ്രത്യേക മതത്തിലെ സ്ഥാനാർത്ഥികളെയും മലപ്പുറം ജില്ലയെയും താറടിച്ച് കാണിക്കുന്നതിനാണെന്നും ആയതിനാൽ ഇത് പടച്ച് വിട്ട് പ്രചരിപ്പിച്ച സാമൂഹ്യ ദ്രോഹികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് വേങ്ങര നിയോജക മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി എ കെ നാസർ വേങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമീറലിക്ക് പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}