വേങ്ങരയിൽ ശക്തിതെളിയിക്കാൻ എൽഡിഎഫ്പ്രതാപം നിലനിർത്താൻ യുഡിഎഫ്;

വേങ്ങര: പ്രാദേശികമുന്നണികൾ രൂപംകൊള്ളുന്നതിനനുസരിച്ച് ഭരണം മാറിമറയുന്ന വേങ്ങരയിൽ ഇത്തവണയും മുന്നണി ബന്ധങ്ങളായിരിക്കും ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം തീരുമാനിക്കുക.

യുഡിഎഫ് സംവിധാനത്തിന് ശക്തമായ ആധിപത്യമുള്ള പഞ്ചായത്തിൽ പലപ്പോഴും ലീഗും കോൺഗ്രസും നേർക്കുനേർ വന്നിട്ടുണ്ട്.പഞ്ചായത്തീരാജ് സംവിധാനം നിലവിൽവന്ന 1995-ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് ഒരുഭാഗത്തും ലീഗ്‌ ഒഴികെയുള്ള മുഴുവൻ കക്ഷികളും കോൺഗ്രസ് നേതൃത്വത്തിൽ മറുഭാഗത്തും നിന്നാണ് ഏറ്റുമുട്ടിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ 15-ൽ രണ്ടു സീറ്റ് മാത്രമാണ് ലീഗിന് ലഭിച്ചത്.

ഈ മുന്നണി അഞ്ചുവർഷം പഞ്ചായത്ത് ഭരിച്ചു. 2000-ൽ ലീഗും സിപിഎമ്മും ഒരുഭാഗത്തും കോൺഗ്രസ് മറുഭാഗത്തുമായിരുന്നു. 18-ൽ 10 സീറ്റ് നേടി ലീഗ് സഖ്യം അധികാരത്തിലെത്തി. എന്നാൽ രണ്ട് വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് ലീഗ് സിപിഎം ബന്ധം ഉപേക്ഷിച്ച് രണ്ട് കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പഞ്ചായത്ത് ഭരിക്കാൻ തുടങ്ങി.

അധികം താമസിയാതെ ലീഗിൽനിന്ന് മൂന്നംഗങ്ങൾ കോൺഗ്രസിന് പിന്തുണയുമായി രംഗത്തെത്തിയതോടെ ഭരണം വീണ്ടുംമാറി. അഞ്ചു വർഷത്തിനിടയ്ക്ക് മൂന്ന് ഭരണസമിതികൾ മാറിമാറി വന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനായിരുന്നു ആധിപത്യം. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ തമ്മിലാണ് പ്രധാനമത്സരം. ബിജെപി ഉൾപ്പെടെ മറ്റുകക്ഷികളും രംഗത്തുണ്ട്.

സ്ഥാനാർഥികൾ:

1. കൊളപ്പുറം ഈസ്റ്റ്, സി.എം. കൃഷ്ണൻകുട്ടി (എൽഡിഎഫ്), ഒ.കെ. വേലായുധൻ (യുഡിഎഫ്), പി. സുബ്രഹ്മണ്യൻ (ബിജെപി), 2. കുറ്റൂർ നോർത്ത്, കെ. മുഹ്‌സിന (എൽഡിഎഫ്), കെ.പി. വിജിത (ബിജെപി), എം. സക്കീന അവറാൻകുട്ടി (യുഡിഎഫ്), 3. പൂങ്കുടായ, കെ.പി. ഫസൽ (യുഡിഎഫ്), ശ്രീധരൻ കാഞ്ഞോളിപ്പടി (ബിജെപി), യു.പി. സുഭാഷ് (എൽഡിഎഫ് സ്വതന്ത്രൻ), 4. പാക്കടപ്പുറായ, പി.പി. കുഞ്ഞാലി മാസ്റ്റർ (വെൽഫെയർ പാർട്ടി), എം.കെ. ജാഫർ (എൽഡിഎഫ് സ്വതന്ത്രൻ), മുസ്തഫ പാക്കട (യുഡിഎഫ്), പി. മുഹമ്മദ് മൻസൂർ (എസ്ഡിപിഐ), 5. ബാലിക്കാട്, ഫാത്തിമ ചോലക്കൻ (യുഡിഎഫ്), സെലീന ചോലക്കൻ (എൽഡിഎഫ് സ്വതന്ത്ര), 6. ഇരുകുളം, ഫസീല ഇർഷാദ് മല (യുഡിഎഫ്), സുഹറാബി ചോലക്കപറമ്പിൽ (എൽഡിഎഫ്), 7. കണ്ണാടിപടി, തസ്‌ലീന പനക്കൽ (എൽഡിഎഫ് സ്വതന്ത്ര), സുമയ്യ വലിയപറമ്പൻ (യുഡിഎഫ്) 8. ഗാന്ധിക്കുന്ന്, നസീമ തച്ചരുപടിക്കൽ (വെൽഫെയർ പാർട്ടി), ബുഷ്‌റ കാവുങ്ങൽ (യുഡിഎഫ്), സജിത ടീച്ചർ കോട്ടിയാടൻ (എൽഡിഎഫ്), 9. വേങ്ങര ടൗൺ, നൗഷാദ് കരുമ്പൻ (എൽഡിഎഫ്), വി.ടി. മൊയ്തീൻ (യുഡിഎഫ്), ഷംസുദ്ദീൻ ചെനക്കൽ (എസ്ഡിപിഐ), 10. നെല്ലിപ്പറമ്പ്, യു. അഞ്ചുഷ (എൽഡിഎഫ്), ജംഷിയ ചീരങ്ങൻ (യുഡിഎഫ്), 11. അരീകുളം, എ.കെ. അബ്ദുൽ മജീദ് (യുഡിഎഫ്), എ.കെ. ഫൈസൽ (എൽഡിഎഫ്), 12. സൗദി നഗർ, ഉമൈബ ആട്ടക്കുളയൻ (എൽഡിഎഫ്), എൻ.ടി. മൈമൂന (യുഡിഎഫ്), 13. ചെനക്കൽ, മുഹമ്മദ് സാദിഖ് കോടിയാട്ട് (യുഡിഎഫ്), സിറാജുദ്ദീൻ തെക്കേവീട്ടിൽ (എൽഡിഎഫ്), 14. മഞ്ഞേമാട്, അതീക്ക് കൊട്ടേക്കാട്ട് (സ്വതന്ത്രൻ), അബ്ദുൾ ജലീൽ പൂക്കുത്ത് (എൽഡിഎഫ്), കെ.കെ. ഹനീഫ (യുഡിഎഫ്), 15. പുത്തനങ്ങാടി, അബ്ദുസമദ് കുറുക്കൻ (എൽഡിഎഫ്), ഉമ്മർ കൈപ്രൻ (യുഡിഎഫ്), മൻസൂർ പറങ്ങോടത്ത് (സ്വതന്ത്രൻ), 16. മുതലമാട്, അഹമ്മദ് മൂട്ടപറമ്പൻ (യുഡിഎഫ്), പി.കെ. ഇർഷാദ് (എൽഡിഎഫ്), 17. അടക്കാപ്പുറ, ബിന്ദു വെട്ടൻ (എൽഡിഎഫ്), സബ്‌ന ഇബ്രാഹിം (യുഡിഎഫ്), 18. പാണ്ടികശാല, മുസ്‌നിയ ഷഫീഖ് പാറക്കൽ (യുഡിഎഫ്), അഡ്വ. എം.വി. ഷിജി (എൽഡിഎഫ്), തൂമ്പിൽ സക്കീനാ കരിം (സ്വതന്ത്ര), 19. മണ്ണിൽപ്പിലാക്കൽ, പ്രിൻസി കാട്ടുമുണ്ടക്കൽ (ബിജെപി), പി.എൻ. മഹ്ബൂബ (യുഡിഎഫ്), സജന മുല്ലപ്പള്ളി (എൽഡിഎഫ്), 20. കച്ചേരിപടി, അബ്ദുൽഖാദർ (സ്വതന്ത്രൻ) എൻ.ടി. അബ്ദുൽനാസർ (യുഡിഎഫ്), ദാമോദരൻ വലിയോറപുരയ്ക്കൽ (എൽഡിഎഫ്), മുഹമ്മദ് ഫൈസൽ മണ്ടോട്ടിൽ (എസ്ഡിപിഐ), ഷൺമുഖൻ കാട്ടുമുണ്ടക്കൽ (ബിജെപി), 21. വേങ്ങര സെൻട്രൽ, അജിഷ നീണ്ടാരത്തിങ്ങൽ (സ്വതന്ത്ര), നിഷ പുളിക്കൽ (എൽഡിഎഫ്), തോട്ടശ്ശേരി നഹദ മുഖ്താർ (യുഡിഎഫ്), 22. മാട്ടിൽ ബസാർ, അച്യുതൻ പാറയിൽ (എൽഡിഎഫ്), എൻ.ടി. മുഹമ്മദ് ഷരീഫ് (യുഡിഎഫ്), സജീഷ് കൂരിയാട്ടുപടിക്കൽ (ബിജെപി), വി.ടി. സുബൈർ (സ്വതന്ത്രൻ), 23. പത്തുമൂച്ചി, അജിഷ കുനൂർ (എൽഡിഎഫ്), ആരിഫ പള്ളിയാളി (എസ്ഡിപിഐ), ടി.ടി. സക്കീന ശംസു (യുഡിഎഫ്), 24. കൂരിയാട് ചന്ദ്രമോഹനൻ വെളക്കീരി കല്ലിടുമ്പിൽ (യുഡിഎഫ്), ഇ.വി. അബ്ദുൽ മുജീബ് (എസ്ഡിപിഐ), വാസുദേവൻ നെല്ലിക്കപറമ്പ് (ബിജെപി), വിജിത്ത് എട്ടുവീട്ടിൽ (സ്വതന്ത്രൻ), സനിൽകുമാർ അണ്ടിശ്ശേരി (എൽഡിഎഫ്).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}