ജനങ്ങളുടെ ഉത്തരവാദിത്തമാണ് ഭരണഘടന ആവിഷ്കാരവും പരിരക്ഷയും; എസ് എസ് എഫ്

കോട്ടക്കൽ: ഭരണഘടനാ ആവിഷ്കാരവും പരിരക്ഷയും അടിസ്ഥാനപരമായി നടപ്പിലാക്കേണ്ടത് രാജ്യത്തെ ജനങ്ങളാണെന്ന് 'ജനം, ജനാധിപത്യം രാഷ്ട്രീയ കേരളം' രാഷ്ട്രീയ വിചാരം കാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സംഗമം അഭിപ്രായപ്പെട്ടു. കോട്ടക്കൽ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സംഗമം എഴുത്തുകാരൻ ശ്രീചിത്രൻ  ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജഅ്ഫര്‍ ശാമില്‍ ഇര്‍ഫാനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി മുഹമ്മദ് അഫ്‌ളല്‍ വിഷയാവതരണം നടത്തി. ജില്ലാ ഭാരവാഹികളായ മന്‍സൂര്‍ പി, ഹുസൈൻ ബുഖാരി, അമീർ സുഹൈൽ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ശുഹൈബ്,സൈനുൽ ആബിദ്, ജൗഹർ ,നിസാർ സഖാഫി, ഹുസൈനാർ , സ്വഫ് വാൻ അദനി എന്നിവർ സംബന്ധിച്ചു 2025 നവംബര്‍ 25 മുതല്‍ 2026 ജനുവരി 26 വരെ നടക്കുന്ന 
കാമ്പയിന്റെ ഭാഗമായി വികസനരേഖ പ്രദര്‍ശനം, ജനരേഖ, ജനശബ്ദം, കോണ്‍സ്റ്റിറ്റ്യൂഷന്‍ കോണ്‍ഗ്രസ്സ്, ഭരണ സമിതിയുമായി കൂടിക്കാഴ്ച്ച, പോളിറ്റിക്കല്‍വ്യൂ തുടങ്ങിയ പദ്ധതികള്‍ നടത്തും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}