യുവാകൾക്ക് പ്രചോദനമേകി വേങ്ങര മണ്ഡലം വിസ്ഡം യൂത്ത് ഓറിയന്റേഷൻ ക്യാമ്പിനു സമാപനം

വേങ്ങര: വേങ്ങര മണ്ഡലം വിസ്ഡം യൂത്ത് ഓർഗനൈസേഷൻ മണ്ഡലം യൂത്ത് ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.വേങ്ങര മണ്ഡലം വിസ്ഡം യൂത്ത് ഓർഗനൈസേഷന്റെ പുതിയ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ മണ്ഡലത്തിലെ ഏഴ് യൂണിറ്റുകളിലെ വിസ്ഡം യൂത്ത് ഓർഗനൈസേഷൻ പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പ് ശ്രദ്ധേയമായി.സമൂഹത്തിലെ പരസ്പര സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രബോധന രംഗത്ത് സജീവമാകുന്നതിന്റെയും ആശയങ്ങൾ ക്യാമ്പ് ചർച്ച ചെയ്തു. ഖുർആൻ പഠനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും, ഖുർആൻ പഠനത്തിന്റെ നൂതന മാർഗ്ഗങ്ങളെക്കുറിച്ചും ക്യാമ്പിൽ സജീവമായ ചർച്ചകൾ നടന്നു.വിവിധ ജനന ഘട്ടങ്ങളെ വിശദീകരിച്ച ഡോക്യുമെന്ററി പ്രതിനിധികളുടെ ചിന്തകളെ ഉണർത്തി.

വിസ്ഡം യൂത്ത് ഓർഗനൈസേഷൻ പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അധ്യക്ഷനായ ക്യാമ്പിൽ മണ്ഡലം യൂത്ത് സെക്രട്ടറി മുഹമ്മദ് റിസ്വാൻ  സ്വാഗതം പറഞ്ഞു. വേങ്ങര മണ്ഡലം വിസ്ഡം ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് സാഹിബ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.യുവത്വത്തെക്കുറിച്ചും, യുവാക്കളെ കുറിച്ചും, യുവാക്കളുടെ ക്രിയാത്മക ഇടപെടലുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ജാമിഅ അൽ ഹിന്ദ് ലേഡീസ് ക്യാമ്പസ് മസ്ജിദ് ഖത്തീബും അധ്യാപകനുമായ മൻസൂർ സ്വലാഹിയുടെ സെഷൻ വളരെ ശ്രദ്ധേയമായി.യുവാക്കളിൽ പരസ്പര സ്നേഹം വളർത്തുന്നതിന്റെയും സഹോദര്യം വളർത്തുന്നതിന്റെയും ദഅവാ രംഗം സജീവമാക്കേണ്ടതിന്റെയും ആവശ്യകതയും യുവാക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും എല്ലാം അദ്ദേഹം സംസാരത്തിൽ ഉൾപ്പെടുത്തി.

മലപ്പുറം വെസ്റ്റ് ജില്ലാ വിസ്‌ഡം യൂത്ത് ഓർഗനൈസേഷൻ സെക്രട്ടറി ഫഹദ് താനാളൂർ, ട്രഷറർ അബ്ദുറസാഖ്, മണ്ഡലം ഭാരവാഹികളായ മുർഷാദ്, അൻവർ മദനി തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. വലീദ്  കെഎം ന്റെ സമാപന സംസാരത്തോടുകൂടി പ്രോഗ്രാം അവസാനിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}