ഗോൾഡൻ സ്കൂളിൽ ലോക അറബിക് ഭാഷാ ദിനം ആചരിച്ചു

കോട്ടക്കൽ: ഡിസംബർ 18 ലോക അറബിക് ഭാഷ ദിനാചരണത്തിൻ്റെ ഭാഗമായി കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂളിൽ അറബിക് അസംബ്ലി, മാഗസിൻ പ്രകാശനം, പ്രസംഗം, ഗ്രൂപ്പ് ഡാൻസ്, കഥാകഥനം, ഖുർആൻ പ്രശ്നോത്തരി, പോസ്റ്റർ പ്രദർശനം, ഗാനാലാപനം, കവിത ചൊല്ലൽ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ സംഘടിപ്പിച്ചു. 

ദിനാചരണത്തിൻ്റെ ഭാഗമായി അറബിക് എക്സിബിഷനും സ്കൂളിൽ നടക്കുന്നുണ്ട്. അധ്യാപകരായ മുഹ്സിന ജഹാൻ, കെ.വി. അബ്ദുൽ ഹമീദ്,ഫർസീൻ, നബീല,മുനവ്വർ, മുനീറ, ഫസീല, ഹബീബ, ഷിഫാന ആർട്സ് സെക്രെട്ടറി, സിബ ആഷ്മി, സ്റ്റുഡൻ്റ് എഡിറ്റർ ഫാത്തിമ റിഷ്ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}