വേങ്ങര: എ എം എൽ പി എസ് വേങ്ങര കുറ്റൂരിൽ ഇന്ന് ലോക അറബി ഭാഷാ ദിനം അതിവിപുലമായി ആഘോഷിച്ചു. കുട്ടികൾ അറബിക് വസ്ത്രങ്ങൾ അണിഞ്ഞു വന്നത് പരിപാടിയുടെ ഭംഗി കൂട്ടി. സീനിയർ അറബിക് ടീച്ചറായ ഖദീജ ടീച്ചർ സ്വാഗതം പറഞ്ഞു. മാനേജരും മുൻ അറബിക് അധ്യാപകനുമായ പാക്കട അബൂബക്കർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അബ്ദുറസാഖ് കുനിയിലിൻ്റെ കരങ്ങളാൽ ഉദ്ഘാടനം ചെയ്ത അറബിക് സ്റ്റാൾ എല്ലാ കുട്ടികളും രക്ഷിതാക്കളും സന്ദർശിച്ചു.
സ്റ്റാളിൽ അറബി ഭാഷാ ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുകയും കുട്ടികൾ അക്ഷര മരം ഉണ്ടാക്കുകയും ചെയ്തു. ഭാഷയുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
ശേഷം ഭാഷാ ഗാനങ്ങളും പ്രസംഗങ്ങളും മറ്റും അവതരിപ്പിച്ചു. എസ് ആർ ജി കൺവീനർ നൗഫൽ മാസ്റ്റർ ആശംസകളർപ്പിച്ചു. അറബി അധ്യാപകരായ ബാസിം, ഷാഫി എന്നിവരുടെ കൂടെ മറ്റു അധ്യാപകരും ചേർന്നതോട് കൂടി പരിപാടി വൻവിജയമായി. ഭക്ഷണശേഷം എല്ലാവർക്കും പായസം നൽകുകയും ചെയ്തു.