വേങ്ങര: സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനും ഊരകം പഞ്ചായത്ത് വാർഡ് 17 നിയുക്ത അംഗവുമായ ഹാരിസ് വേരേങ്ങലിനു ജി.എൽ.പി.സ്കൂൾ ഊരകം കിഴ്മുറി പി ടി എ, എസ് എം സി എം ടി എ സംയുക്ത എക്സിക്യൂട്ടീവ് യോഗം സ്വീകരണം നൽകി.
പി ടി.എ പ്രസിഡന്റ് മുനീർ എൻ.പി, വൈസ് പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ്.ടി എക്സിക്യൂട്ടീവ് അംഗങ്ങളായ ദാമോദരൻ.എൻ.ടി,
ഷെരീഫ് തുപ്പിനിക്കാട്ട് ഷിബു. കെ, ആതിര സി,മോനിഷാ ഷാജി, സുധിനി.എൻ.പി, സ്റ്റാഫ് സെക്രെട്ടറി ശോഭന കെ.വി, സീനിയർ ടീച്ചർ മിനി.കെ, എസ്.ആർ.ജി കൺവീനർ മിനി.കെ, ഇസ്മായിൽ ആനങ്ങാട്ട്, രതി.എം.പി എന്നിവർ സംസാരിച്ചു.