ടീച്ചറുടെ വരികൾക്ക് വിദ്യാർത്ഥികളുടെ ശബ്ദമാധുര്യം

പെരുവള്ളൂർ: ലോക അറബിക് ഭാഷാ ദിനവുമായി ബന്ധപ്പെട്ട് ചാത്രത്തൊടി എ കെ എച്ച് എം യുപിസ്കൂളിലെ അറബിക് അധ്യാപികയായ ഉമ്മു ജമീല ടീച്ചർ രചിച്ച വരികൾക്ക് ഈണം പകർന്ന് സ്കൂളിലെ തന്നെ വിദ്യാർത്ഥികൾ.ഇതിനോടകം തന്നെ യൂട്യൂബിൽ വൈറലായ ഈ മനോഹരമായ വരികൾക്ക് ശബ്ദം നൽകിയത് മെഹറിൻ അൽനിദ, മൻഹ എന്നീ വിദ്യാർത്ഥികളാണ്.
വേങ്ങര ഉപജില്ല കലോത്സസവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും ചാത്രത്തൊടി എ കെ എച് എം യു പി സ്കൂൾ തന്നെയായിരുന്നു.കേരള മാപ്പിള കലാഅക്കാദമി മലപ്പുറം ജില്ലാ കൗൺസിൽ അംഗമായ ടീച്ചർ ഒട്ടേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ വേങ്ങര ഉപജില്ലയുടെ വനിതാകൺവീനർ കൂടിയായ ടീച്ചർ ലംസത്തു റഹ്മ എന്ന ചാരിറ്റി പ്രവർത്തനത്തിന്റെ കോ -ഓർഡിനേറ്റർ കൂടിയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}