കഴിഞ്ഞ അഞ്ച് വർഷക്കാലം വേങ്ങര ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്ന ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് നിങ്ങളെ സേവിക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഞാൻ ഇന്ന് ഈ പടിയിറങ്ങുന്നത്. നമ്മുടെ പഞ്ചായത്തിന്റെ സമഗ്രമായ വികസനത്തിനും, ഓരോ ജനവിഭാഗത്തിന്റെയും പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടാനും എൻ്റെ കഴിവിന്റെ പരമാവധി നീതിപൂർവ്വം ശ്രമിച്ചിട്ടുണ്ട് എന്ന വിശ്വാസമാണെനിക്കുള്ളത്.
ഈ യാത്രയിൽ എന്നെ പിന്തുണച്ച ഭരണസമിതി അംഗങ്ങൾക്കും, ജീവനക്കാർക്കും, സ്നേഹപൂർവ്വം വഴികാട്ടിയ നാട്ടുകാർക്കും, ക്രിയാത്മകമായ വിമർശനങ്ങൾ ഉന്നയിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഔദ്യോഗിക പദവി ഒഴിയുന്നുണ്ടെങ്കിലും, നമ്മുടെ നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി ഒരു സഹോദരിയായി, സുഹൃത്തായി എന്നും ഞാൻ നിങ്ങളോടൊപ്പമുണ്ടാകും.
എല്ലാവരോടും സ്നേഹം മാത്രം. ❤️
ഹസീന ഫസൽ കെ പി
പ്രസിഡന്റ്,വേങ്ങര ഗ്രാമ പഞ്ചായത്ത്