വേങ്ങര ടൗൺ പൗരസമിതി പ്രസിഡന്റ് എം കെ റസാക്കിന് അൽ-ഐൻ വേങ്ങര കൂട്ടായ്മ സ്നേഹോഷ്മള സ്വീകരണം നൽകി. പുല്ലമ്പലവൻ ഷമീറിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ റിയാസ് ചേറൂർ, ഷുക്കൂർ ആലിങ്കൽ, ഫർഹാൻ എ കെ, ഷിബിലി കെ എം, മുബാറക്ക് ബെൻസായി, ജലീൽ എട്ടുവീട്ടിൽ, എം കെ അഷ്റഫ്, ഗഫൂർ ബാവ, ഉണ്ണ്യാലുങ്ങൽ മാനു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സ്വീകരണ പരിപാടികൾക്ക് നന്ദി പറഞ്ഞ് കൊണ്ട് പൗരസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും, ലഹരി വിരുദ്ധ ക്യാമ്പയിനിനെ കുറിച്ചും, പ്രവാസി കുടുംബങ്ങളിലെ
വിദ്യാത്ഥികളെയും, യുവാക്കളെയും പ്രത്യേകമായി ബോധവൽക്കരണം നടത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും എം കെ റസാക്ക് വിശദീകരിച്ചു.