കോട്ടക്കൽ: ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ചിത്ര രചന, കളറിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുക സന്ദേശമാക്കിയാണ് ദിനാചരണം സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ കെ ഇബ്രാഹിം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി,പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂട്ടി എച്ച്.എം കെ സുധ, എൻ വിനീത, സ്പെഷ്യൽ എജ്യുകേറ്റർ
കെ പ്രസീന എന്നിവർ സംബന്ധിച്ചു.