വേങ്ങര: അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് ബ്ലിസ് ബഡ്സ് സ്പെഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക മുർഷിദ ടീച്ചർ ഭിന്നശേഷി ദിന സന്ദേശം നൽകി. ഡി.എൽ. എസ്. എ അഡ്വക്കേറ്റ് ജിനു റാഷിക്, നിയമ ബോധവത്കരണ ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. പി. ടി. എ പ്രസിഡൻ്റ് നൂറുദ്ദീൻ അരീക്കാടൻ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികളോടൊപ്പം ഭിന്നശേഷി ദിന പോസ്റ്റർ നിർമാണവും നടന്നു. പുതിയങ്ങാടി അയ്‌നുൽ ഹുദാ സ്കൂളിലെ വിദ്യാർത്ഥികൾ ബ്ലിസ് ബഡ്സ് സ്കൂളിൽ ഭിന്നശേഷി സൗഹൃദ സന്ദർശനം നടത്തിയത് ശ്രദ്ധേയമായി.
എ.ആർ നഗർ ബഡ്സ് സ്കൂളിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു
admin