വേങ്ങര: കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പികെ അസ്ലു, ഇ കെ സുബൈർ മാസ്റ്റർ, എൻ ടി അബ്ദുനാസർ( കുഞ്ഞുട്ടി), സമീറ പുളിക്കൽ, ടിടി മുഹമ്മദ് (ബാവ) മാസ്റ്റർ, കെ ടി അബൂബക്കർ മാസ്റ്റർ, എം കെ മുഹമ്മദ് മാസ്റ്റർ എന്നിവരെ ആദരിച്ചു.
കെ കെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ടി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം കെ അഹമ്മദ് സി അയമുതു മാസ്റ്റർ, എൻ മുഹമ്മദ് കുട്ടി, മുഹമ്മദ് കുട്ടി തൊട്ടിയിൽ, മുഹമ്മദലി സി കെ, അബ്ദുൽ മജീദ് പി, അൻവർദ്ധീൻ പി കെ, പി എ അഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഹമീദലി യു സ്വാഗതവും പിടി മൊയ്തീൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.