കേരള യാത്രയുടെ പ്രചരണാർത്ഥം ബൈക്ക് റാലി നടത്തി

വേങ്ങര: സമസ്ത സെന്ററനിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ പ്രചരണാർത്ഥം എസ് വൈ എസ് വേങ്ങര സർക്കിൾ കമ്മിറ്റിക്ക് കീഴിൽ ബൈക്ക് റാലി സംഘടിപ്പിച്ചു
 
എസ് വൈ എസ് ജില്ലാ സെക്രട്ടറി കെഎം ഹസ്സൻ സഖാഫി ഫ്ലാഗ് ഓഫ് ചെയ്തു. കോയപ്പാപ മഖാം സിയാറത്തിന് സയ്യിദ് മുത്തു കോയ തങ്ങൾ നേത്യത്വം നൽകി. 

ബൈക്ക് റാലിക്ക് കേരള മുസ്‌ലിം ജമാഅത് സർക്കിൾ ഭാരവാഹികളായ സികെ അബ്ദുൽ ഹമീദ് മുസ്‌ലിയാർ, കെ മുഹമ്മദ് മുസ്തഫ സഖാഫി,ടി ഇസ്മാഈൽ ഹാജി, സോൺ നേതാക്കളായ പി ഷംസുദ്ധീൻ, കെസി മുഹ്യദ്ധീൻ സഖാഫി, ജൗഹർ അഹ്സനി, മൂസ ഹിഷാമി സർക്കിൾ നേതാക്കളായ എ സുഹൈൽ സഖാഫി, പി ഇസ്മാഈൽ, ജഹ്ഫർ ഇർഫാനി, ഇസ്മാഈൽ സഖാഫി, എൻടി ഷബീർ, ടി അബ്ദുറഹീം, റഹീം സഖാഫി, അബ്ദുലത്തീഫ്, സുബൈർ നഈമി, നിഷാദ് സഖാഫി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}