വേങ്ങര: എസ് വൈ എസ് വാളക്കുട യൂണിറ്റ്കമ്മിറ്റിക്ക് കീഴിൽ കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരളയാത്രയുടെ പ്രചാരണാർത്ഥം ഇലക്ഷൻ ദിവസം തണ്ണീർ പന്തൽ ഒരുക്കി. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ 22.ആം വാർഡിലെ വോട്ടുചെയ്യാനെത്തിയവർ, സ്ഥാനാർഥികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് രാവിലെ 7മണി മുതൽ വൈകുന്നേരം 6മണി വരെ മധുര പാനീയം വിതരണം നടത്തി.
തണ്ണീർ പന്തൽ ഉദ്ഘാടനം മഹല്ല് ഖത്തീബ് ഉസ്താദ് ഉസ്‍മാൻ സഖാഫി മലപ്പുറം നിർവ്വഹിച്ചു. സാലിം മുസ്‌ലിയാർ,മൊയ്‌ദീൻ ഹാജി, ഷമീം ബുഖാരി, ഷമീർ അഹ്സനി എന്നിവർ സംബന്ധിച്ചു.