വേങ്ങര: 'മനുഷ്യര്‍ക്കൊപ്പം' എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയുടെ മുന്നോടിയായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ പടിഞ്ഞാറന്‍ മേഖലാ സന്ദേശ യാത്രക്ക് വേങ്ങരയില്‍ സ്വീകരണം നല്‍കി.
33 അംഗ സെന്റിനറി ഗാര്‍ഡ് അംഗങ്ങളും പ്രസ്ഥാന നേതാക്കളും ബഹുജനങ്ങളും ചേര്‍ന്ന് യാത്രയെ കുറ്റാളൂരില്‍ സ്വീകരിച്ചു.
ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനം കേരള മുസ്ലീം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് സലാഹുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ അഹ്സനി മമ്പീതി പ്രാരംഭ പ്രാര്‍ഥന നടത്തി. ടി ടി അഹമ്മദ് കുട്ടി സഖാഫി അധ്യക്ഷനായി. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി
പ്രമേയ പ്രഭാഷണം നടത്തി.
യാത്ര ക്യാപ്റ്റന്‍
കൂറ്റമ്പാറ അബ്ദുഹ്മാൻ ദാരിമി,
ഊരകം അബ്ദുറഹ്മാൻ സഖാഫി,
വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി അബ്ദു നാസർ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി എ
ചെറീത്, കെ ടി അലവിക്കുട്ടി, കെ നയീം, എം എ അസീസ് ഹാജി, സാമൂഹ്യ പ്രവർത്തകൻ
സ്വബാഹ് കുണ്ടുപുഴക്കൽ പ്രസംഗിച്ചു. ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പി എസ് കെ ദാരിമി എടയൂര്‍, എ അലിയാർ ഹാജി, മുഹമ്മദ് ഹാജി മൂന്നിയൂര്‍, പി കെ എം ബശീര്‍ ഹാജി പടിക്കല്‍, യൂസുഫ് ബാഖവി മാറഞ്ചേരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, സയ്യിദ് കെ പി എച്ച് തങ്ങള്‍, അബ്ദുല്‍ മജീദ് അഹ്സനി ചെങ്ങാനി, ജഹ്ഫര്‍ ഇര്‍ഫാനി സംബന്ധിച്ചു. സോണ്‍ സെക്രട്ടറി ടി ഹനീഫ സ്വാഗതവും അലവികുട്ടി നെല്ലിപറമ്പ് നന്ദിയും പറഞ്ഞു.