തിരൂരങ്ങാടി: തിരൂരങ്ങാടി ആം ആദ്മി മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ത്രീസുരക്ഷ പെൻഷൻ ഹെൽപ്പ് ഡെസ്കും എസ് ഐ ആർ കരട് വോട്ടർ പട്ടിക ജനകീയ പരിശോധനയും വടക്കേ മമ്പുറം വിന്നേഴ്സ് ക്ലബ്ബിൽ വെച്ച് സംഘടിപ്പിച്ചു.
കരട് വോട്ടർ പട്ടികയിൽ ഫോട്ടോ മാറാത്തത്, പേരുകളിൽ മിസ് മാച്ച്, കരടു പട്ടികയിൽ പേരുകൾ പ്രസിദ്ധീകരിക്കാത്തത് അടക്കമുള്ള നിരവധി കേസുകൾ കണ്ടെത്താനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും ഈ പരിശോധനയിലൂടെ കഴിഞ്ഞു. 50 ഓളം സ്ത്രീ സുരക്ഷാ പെൻഷൻ കെ സ്മാർട്ടിൽ അപ്‌ലോഡ് ചെയ്യാനും, ഫോറം സിക്സ്'&6A മുഖാന്തിരം പുതിയ വോട്ടർമാരെ SlR പട്ടികയിൽ ഉൾപ്പെടുത്തുവാനും സാധിച്ചു ഇത്തരം പ്രവർത്തികൾ ഇനിയും ഉണ്ടാകുമെന്നും വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പുതുതായി പേര് ചേർക്കാൻ അവസരം ഒരുക്കുമെന്നും ഭാരവാഹികളായ പി ഓ ഷമീം ഹംസ, അബ്ദുറഹീം പൂക്കത്ത് വടക്കേ മമ്പുറം അറിയിച്ചു. അബ്ദു റസാക്ക് പഞ്ചാര, സുബൈർ പി പി
അക്ബർ കൊടിഞ്ഞി,അഷറഫ് മുത്തു എന്നിവർ നേതൃത്വം നൽകി.