വേങ്ങര: നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ച് കൊണ്ട് ജില്ലയിൽ ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ ലഭ്യത കുറവിനും, അനിയന്ത്രിതമായ വിലക്കയറ്റത്തിനും പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്ന് ലെൻസ്ഫഡ് വേങ്ങര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ അംഗീകൃത ക്വാറികൾക്ക് പുതിയ ബില്ലുകൾ നൽകാ ത്തതും, പ്രവർത്തിക്കുന്ന ക്വാറികളിൽ നിന്നും ജില്ലയുടെ പുറത്തേക്ക് വൻകിടക്കാർക്ക് മാത്രം വൻതോതിൽ ഉൽപ്പന്നങ്ങൾ നൽകുന്നതും, എന്നാൽ ജില്ലയിലെ ചെറുകിട ക്കാർക്ക് ഉത്പന്നങ്ങൾ ലഭ്യ മാവാത്ത സ്ഥിതി വിശേഷ മാണ് നിലവിലുള്ളത്. ഇത് മൂലം ഗവണ്മെന്റ് വർക്കുകളും സാധാരണക്കാരുടെ വീട് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികളും നിശ്ചലമായ അവസ്ഥയിലാണ്.. ഈ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾ പട്ടിണിയിലാണ്. പൊതുജനങ്ങളെ മൊത്തത്തിൽ ബാധിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് അധികൃതർ തയാറാവണമെന്ന് ഏരിയ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ പ്രസിഡൻ്റ് ഇസ്മയിൽ കെ.സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കമ്മറ്റി അംഗം റിയാസലി പി.കെ ഉൽഘാടനം ചെയ്തു.സഹീർ അബ്ബാസ് നടക്കൽ, അനീസ് ടി. കെ, സക്കീറലി എ ,ഷംസുദ്ധീൻ ഇ വി , മുഹമ്മദ് അസ് ലം കെ ടി , മുഹ്സിൻ എ.പി, അജേഷ് കെ, അദീബ് റഹ്മാൻ എ കെ, ഷരീഫ് എന്നിവർ പ്രസംഗിച്ചു.
ക്വാറി, ക്രെഷർ ഉൽപ്പന്നങ്ങളുടെ ലഭ്യത കുറവിന് പരിഹാരം കാണണം: ലെൻസ്ഫെഡ്
admin