കണ്ണമംഗലത്ത് നാലാം തവണയും കെ.പി സരോജനി

വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ നാലാം തവണയും വിജയം കരസ്ഥമാക്കി കെ.പി. സരോജനി. 2010-2015 വർഷത്തിൽ കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പടപ്പറമ്പിൽ നിന്നാണ് ആദ്യമായി മത്സര രംഗത്ത് എത്തുന്നത്. തുടർന്ന് 2015-2020 കാലയളവിൽ കോട്ടമാട് നിന്ന് മത്സരിച്ചു വിജയിച്ചു. എസ്.സി. ജനറൽ സംവരണ വാർഡ് ആയിരുന്നു അന്ന് പതിനൊന്നാം വാർഡായിരുന്ന കോട്ടമാട്. നാല് വർഷം ഈ കാലയളവിൽ കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി. 2020-2025 വർഷത്തിൽ മേമാട്ടുപാറ മൂന്നാം വാർഡിൽ ജനറൽ സീറ്റിൽ മത്സരിച്ചാണ് വിജയിച്ചത്. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായും ഈ കാലയളവിൽ പ്രവർത്തിച്ചു 2025 ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാലം തൊടു ഒന്നാം വാർഡിൽ നിന്നാണ് സരോജിനി വിജയിച്ചത്. മുട്ടും പുറം സ്വദേശിനിയായ കെ.പി. സരോജനി ആശാവർക്കറായിരുന്നു. നിലവിൽ വേങ്ങര നിയോജക മണ്ഡലം ദളിത് വനിത ലീഗ് പ്രസിഡൻ്റാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}