അറബി ഭാഷാ ദിനം: വൈവിധ്യമായ പരിപാടികൾ നടത്തി മലബാർ വിദ്യാർത്ഥികൾ

വലിയപറമ്പ്: ഡിസംബർ 18 ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് മലബാർ സെൻട്രൽ സ്കൂളിലെ അറബിക്ക് ഡിപ്പാർട്ടമെൻ്റിനു കീഴിൽ മത്സരപരിപാടികൾ സംഘടിപ്പിച്ചു . പോസ്റ്റർ മേകിംഗ് , വേർഡ് ഗെയിം, ട്രഷർ ഹണ്ട്, ആൽബം മേക്കിംഗ് അറബിക് കമാൻ്ററി, അറബിക്ക് അസംബ്ലി, കെ.ജി. കാറ്റഗറിയിൽ അസംബ്ലി , കൾച്ചറൽ പ്രോഗാം,ചാർട്ട് പ്രദർശനം എന്നിവയും നടത്തി. ഹൈസ്കൂൾ വിഭാഗം അറബിക്ക് കമാൻ്ററിയിൽ ഫർഹാ ശാഫി, സിമൻ ശഫീഖ് ഇ, മിസ്ബ റസ്‌വി, യു.പി. വിഭാഗം അറബിക്ക് വേർഡ് ഗൈയിം മത്സരത്തിൽ മിശാരി,ശൻസാ ഫാത്വിമ, ആദം മുഹമ്മദ്, പോസ്റ്റർ മേക്കിംഗ് മത്സരത്തിൽ അഞ്ചാംതരം ഡി ഡിവിഷൻ വിദ്യാർത്ഥികളായ ആയിശാ സി.ടി, ഷാൻ ഹസ്സൻ ,മെഹ്‌സ ഫാത്വിമ എൽ.പി. വിഭാഗത്തിൽ ഇവ സിയാനി, ഇസാ വാജിദ്, ഐദിൻ മുഹമ്മദ്, ഗ്രേഡ് 1 & 2 ആൽബം & ലെറ്റർ മേക്കിംഗ് മത്സരത്തിൽ റസാൻ അഷ്റഫ്, അമാൻ കുന്നമ്മൽ, ബലഹ മറിയം, ഹന ഫാത്വിമ, ഐസിൻ എം.പി, അമൻ ഹാശ്മി, ഇഹാൻ കെ ഫസീൽ, എന്നിവർ രണ്ട് കാറ്റഗറികളിലായി യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൾ ഡോ.മുഹമ്മദ് ജംഷീർ നഹ, അറബിക്ക് ഡിപ്പാർട്ട്മെൻ്റ് ഹെഡ് അബ്ബാസ് കല്ലിങ്ങൽ എന്നിവർ സമ്മാന വിതരണം നടത്തി. കെ.പി.ശറഫുദ്ദീൻ ഉമർ, അബ്ദുൽ ബാസിത് , വി.പി ഖിദ്ർ, സദ്ദാം ഹുസൈൻ, ഷഹീർ എ.കെ , മുഹമ്മദ് റാഷിദ്, ആമിന ഇ, മുഹ്സിന ബീവി , ജംഷീറ.എം , കെ.സാഹിറ, നുസൈബ.എസ്, സജ്ന.കെ.എം, സുമയ്യ.എം, സാദിയ എം.ടി, സാബിൽ റഹ്മ,സുമയ്യ ടി, അമാനി സി.ടി.എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}