ലാൻ്റേൺ: മമ്പീതി മർക്കസ് സ്റ്റുഡൻസ് ആർട്സ് ഫെസ്റ്റ് പ്രഖ്യാപിച്ചു

മമ്പീതി: സത്യം സമാധാനം സന്മാർഗം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മമ്പീതി മർക്കസ് വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന  ലാൻ്റേൺ ലിറ്റ് ഫെറ്റ് 2026 ജനുവരി 8, 9, 10, 11 തീയതികളിൽ മർകസ് ക്യാമ്പസിൽ നടക്കും.ബിൻ അറബിയ്യ,ബിൻ ഖൽദൂനിയ്യ,ബിൻ ഹൈസമിയ്യ എന്നീ മൂന്ന് ടീമുകളിലായി നൂറോളം മത്സരങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരക്കും.വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ മത്സരങ്ങളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ജനുവരി 8 വ്യാഴം രാത്രി ഏഴുമണിക്ക് ദിക്റ് ദുആ മജ്‌ലിസും 9 10 വെള്ളി ശനി ദിവസങ്ങളിൽ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും.
11 ഞായർ രാവിലെ 7 മണിക്ക് എല്ലാ ഞായറാഴ്ചയും സുബഹ് നിസ്കാര ശേഷം മമ്പീതി മർക്കസിൽ വെച്ച് നടത്തപ്പെടുന്ന അഹ്സനി ഉസ്താദിൻറെ ജൽസത്തു സ്വഫ ഹദീസ് ക്ലാസിലെ മൂന്നാം വാർഷികവും നടക്കും. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും.
പ്രഖ്യാപന സംഗമത്തിൽ അബ്ദുൽ ഖാദർ അഹ്സനി,ഹാഫിള് അബ്ദുറഹ്മാൻ നൂറാനി,ഹാഫിള് ഉബൈദുള്ള അഹ്സനി, അൽ വാരിസ് മുസ്തഫ നുസ്‌രി,ഹാഫിള് ഉഹൈമിദ് അമീൻ നൂറാനി പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}