വേങ്ങര: എസ് ജെ എം വലിയോറ റെയിഞ്ച് കേരള യാത്രയുടെ ഭാഗമായി മുഅല്ലിം റാലി നടത്തി. പുത്തനങ്ങാടി റുശ്ദുൽ വിൽദാൻ പരിസരത്തുനിന്ന് ആരംഭിച്ച റാലി റുശ്ദുൽ വിൽദാൻ ജനറൽ സെക്രട്ടറി അബ്ദുല്ല കെ പി ഫ്ലാഗ് ഓഫ് ചെയ്തു.
സൈനുദ്ദീൻ മുസ്‌ലിയാർ കുറ്റിത്തറ, കുഞ്ഞുമുഹമ്മദ് സഖാഫി പൊന്മള, കുഞ്ഞുമുഹമ്മദ് ഹിശാമി മനാട്ടി പറമ്പ്, അബ്ദുറഹ്മാൻ മുസ്ലിയാർ അടക്കാപുര എന്നിവർ നേതൃത്വം നൽകി.