"പൊതുസ്ഥലത്ത് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കൽ" രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ: എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന "പൊതുസ്ഥലത്ത് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കൽ" പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം പ്രസിഡന്റ്‌ റൈഹാന ബീഗം നിർവഹിച്ചു. 

ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ അബ്ദുസമദ്, ജനപ്രതിനിധികൾ, സെക്രട്ടറി മുഹമ്മദ്‌ ആഖിൽ, അസിസ്റ്റന്റ് സെക്രട്ടറി, ഹരിതകർമ സേന കൺസോർഷ്യം സെക്രട്ടറി,  ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് "ഹരിതകർമ സേന പ്രവർത്തനങ്ങൾ" എന്ന പ്രൊജക്റ്റിൽ ഉൾപ്പെടുത്തി ഹരിതകർമ സേനാംഗങ്ങൾക്കായി വാങ്ങിയ യൂണിഫോം, മാസ്ക്, ഗ്ലൗസ്, ഗം ബൂട്ടുകൾ എന്നിവയുടെ വിതരണോദ്ഘാടനവും പ്രസിഡന്റ്‌ നിർവഹിക്കുകയുണ്ടായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}