വേങ്ങര: തൗഹീദ് ഇസ്ലാമിന്റെ ജീവൻ എന്ന വിഷയത്തിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വേങ്ങര ശാഖ ഇസ്ലാഹി പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സയ്യിദ് ത്വാഹ അൽ ഹകമി പ്രഭാഷണം നടത്തി.
തൗഹീദിന്റെ പ്രാധാന്യവും അത് നമ്മുടെ ജീവിതത്തിൽ ശരിയായിട്ടില്ലെങ്കിൽ നമ്മൾ ചെയ്യുന്ന എല്ലാ സൽ കർമങ്ങളും പാഴായി പോകുമെന്നും അല്ലാഹു അതൊന്നും സ്വീകരിക്കുകയില്ല എന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
ഇന്നലെ 28.12.2025 ഞായറാഴ്ച വൈകുന്നേരം 6.30 ന് വേങ്ങര പറമ്പിൽപടി അങ്ങാടിയിൽ വെച്ചാണ് പ്രഭാഷണം നടത്തിയത്. പ്രസ്തുത പരിപാടിയിൽ കെഎംഎ മജീദ് സാഹിബ് സ്വാഗതവും ബഷീർ എ കെ നന്ദിയും പറഞ്ഞു.