മലപ്പുറം: ജില്ലാകളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് പിഎസ്എസി പരിശീലനം നൽകുന്ന പദ്ധതിയായ 'ഒപ്പം' വഴി ജോലി ലഭിച്ച കോഡൂർ സ്വദേശിയായ മുഹമ്മദിനെ കളക്ടറുടെ ചേംബറിൽ അനുമോദിച്ചു. മുഹമ്മദിന്റെ ജീവിതം സുരക്ഷിതമായെന്നും വലിയ നേട്ടമാണിതെന്നും ജില്ലാകളക്ടർ വി. ആർ. വിനോദ് പറഞ്ഞു. വേങ്ങര വിഎച്ച്എസ്‌സി സ്‌കൂളിൽ ഓഫീസ് അറ്റൻഡന്റ് ആയാണ് മുഹമ്മദ് ജോലിയിൽ പ്രവേശിക്കുന്നത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൂടിയാണ് മുഹമ്മദ്.
To advertise here, Contact Us
2016 ഭിന്നശേഷി അവകാശ നിയമത്തിൽ നിഷ്‌കർഷിച്ച നാലു ശതമാനം സർക്കാർ ജോലിയിലുള്ള സംവരണത്തിൽ ഒരു ശതമാനം ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് സർക്കാർ നീക്കി വെച്ചിട്ടുണ്ട്. ഈ സംവരണത്തിലാണ് മുഹമ്മദിന് ജോലി ലഭിച്ചത്. 'ഒപ്പം' പി.എസ്.സി കോച്ചിങ് ആൻഡ് മെന്റർഷിപ്പിലൂടെ സർക്കാർ ജോലി ലഭിച്ച നിരവധി പേരിൽ ഒരാളാണ് മുഹമ്മദ്. സാമൂഹികനീതി ഓഫീസർ സമീർ മച്ചിങ്ങൽ, കോഡൂർ ബാങ്ക് സെക്രട്ടറി വിശ്വനാഥൻ, ആക്‌സസ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ, ആക്‌സസ് ട്രഷറർ ബഷീർ മമ്പുറം,' ഒപ്പം' പ്രൊജക്റ്റ് കോഡിനേറ്റർ കെ. റയീസ്, മുഹമ്മദിന്റെ കുടുംബം തുടങ്ങിയവർ പങ്കെടുത്തു.