വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതിയുടെ അഞ്ചു വർഷത്തേക്കുള്ള വയോജന മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടി ഫെബ്രുവരി മാസത്തിൽ വേങ്ങര പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി 25 പ്രദേശങ്ങളിൽ "പറച്ചിലും കേൾക്കലും" എന്ന തലക്കെട്ടി പ്രത്യേക വയോജന ക്ലബ്ബ് സഭകൾ സംഘടിപ്പിക്കുന്നു.
പ്രത്യേക വയോജന സഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജനുവരി 31ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഹൈഡ്രസ് ഡോക്ടറുടെ ക്ലിനിക്കിന് സമീപമുള്ള ലുലു ബഡ്സിൽ വെച്ച് ചേരുകയാണ്. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ ടി അബ്ദുൾ നാസർ, വൈസ് പ്രസിഡണ്ട് ഫാത്തിമ ജലീൽ, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹിം എ കെ.എന്നിവരടക്കമുള്ള ഭരണസമിതി അംഗങ്ങൾ പങ്കെടുക്കും. വേങ്ങര സായംപ്രഭാ ഹോമിലെ മുഴുവൻ വയോജനങ്ങളും ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് ലുലു ബ ഡ്സിൽ എത്തിച്ചേരണമെന്ന് സായംപ്രഭാ കോർഡിനേറ്റർ എ കെ ഇബ്രാഹിം അറിയിച്ചു.