വേങ്ങര: മനാറുൽ ഹുദാ അറബിക്കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാഡമി & റെസിഡെൻഷ്യൽ സ്കൂളിൽനിന്നും പരിശുദ്ധ ഖുർആൻ മുഴുവനായും മനപാഠമാക്കി ഹാഫിളായി. സാദ് ഖുർആൻ അക്കാഡമിയിൽ നിന്നും ഹാഫിളാകുന്ന നാലാമത്തെ വിദ്യാർത്ഥിയായ പി എ അനീൻ അച്ചനമ്പലം പാലമഠത്തിൽ അയനിക്കാട് കുഞ്ഞവറാൻകുട്ടി സക്കീന ദമ്പതികളുടെ മകനാണ് പി എ ആമീൻ. ഊരകം മർകസുൽഉലും ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
മൂന്നര വർഷത്തെ കഠിനപ്രയത്‌നത്തിലൂടെയാണ് അനീൻ ഈ നേട്ടം കൈവരിച്ചത്. മനാറുൽ ഹുദാ അറബി കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന
ഹിഫ്ള് പൂർത്തികരണവും അനുമോദന ചടങ്ങിലും ഫവാസ് ഹൈനി ആമുഖപ്രഭാഷണം നടത്തി. ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാഖവി, അധ്യക്ഷത വഹിച്ചു. അറബി കോളേജ് പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി ഉപഹാര സമർപ്പണവും അനുമോദന പ്രഭാഷണവും നടത്തി. ഇഹ്‌സാൻ ഇലാഹി, പി കെ സി വീരാൻകുട്ടി, എൻ ടി ബാബു, കെ അബ്ബാസ് അലി, കെ ഹാറൂൺ റഷീദ്, അബു ഹാജി കുറ്റൂർ, പി എ റാഹിദ്, നിസാമുദ്ദീൻ ഹസനി എന്നിവർ ആശംസ പ്രസംഗം നടത്തി,5ജുസ്ഹ് മുതൽ 25ജുസ്ഹ് വരെ ഖുർആൻ മനപാഠമാക്കിയ മറ്റു കുട്ടികളെ ആദരിച്ചു. രാവിലെ 8.30ന് ആരംഭിച്ച അനുമോദന ചടങ്ങ് അമീന്റെ ബന്ധുക്കൾ ഒരുക്കിയ പ്രഭാത ഭക്ഷണത്തോടെ രാവിലെ 10 മണിയോടെ അവസാനിച്ചു.